Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karkadaka Vavu Bali

Alappuzha

ക​ർ​ക്ക​ട​കവാ​വു​ബ​ലി: സ്നാ​ന​ഘ​ട്ട​ങ്ങ​ൾ ഒ​രു​ങ്ങി

ചെ​ങ്ങ​ന്നൂ​ർ: ക​ർ​ക്ക​ട​കവാ​വു​ബ​ലി ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ചെ​ങ്ങ​ന്നൂ​രി​ലെ​യും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ സ്നാ​ന​ഘ​ട്ട​ങ്ങ​ളും ക​ട​വു​ക​ളും സ​ജ്ജ​മാ​യി. പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ​മ്പാ-​മ​ണി​മ​ല ഹി​ന്ദു​ധ​ർ​മ പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​മ്പാ-​മ​ണി​മ​ല പു​ണ്യ​തീ​ർ​ഥ സം​ഗ​മ​സ്ഥാ​ന​മാ​യ ഇ​ര​മ​ല്ലി​ക്ക​ര കീ​ഴ്ച്ചേ​രി വാ​ൽ​ക്ക​ട​വി​ൽ വാ​വു​ബ​ലി മ​ഹാ​മ​ഹം ന​ട​ക്കും. പു​ല​ർ​ച്ചെ 3.30ന് ​ദീ​പ​പ്രോ​ജ്വ​ല​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.
മേ​ൽ​ശാ​ന്തി അ​ഡ്വ. ഹ​രി​ന​ന്ദ​ന​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പെ​രു​മ്പ​ള്ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽനി​ന്ന് എ​ത്തി​ക്കു​ന്ന ഭ​ദ്ര​ദീ​പം ബ​ലി​ത​ർ​പ്പ​ണ മ​ണ്ഡ​പ​ത്തി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. വൈ​കി​ട്ട് 6.30-ന് ​ദീ​പാ​രാ​ധ​ന​യും ഉ​ണ്ടാ​കും. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ്, ആം​ബു​ല​ൻ​സ്, ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം എ​ന്നി​വ​രെ​യും ക​ട​വി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
പാ​ണ്ട​നാ​ട് ക​ട​മ്പ​ച്ച​നേ​കാ​ട്ടി​ൽ ക​രി​നീ​ലി ചാ​ത്ത​ൻ​കാ​വി​ൽ കൗ​ളാ​ചാ​ര സ​മ്പ്ര​ദാ​യ​ത്തി​ലാ​ണ് ക​ർ​ക്ക​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണം ന​ട​ക്കു​ക. മി​ത്ര​മ​ഠം ക​ട​വി​ൽ പു​ല​ർ​ച്ചെ നാ​ല് മു​ത​ൽ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പ​ടു​വ​ൻ​മ​ഠം ത​ന്ത്ര​വി​ദ്യാ​പീ​ഠം ക​ല്ല​ടി​ക്കോ​ട് ശ്രീ​മൂ​ല​സ്ഥാ​ന​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
കാ​ര​യ്ക്കാ​ട് പാ​റ​യ്ക്ക​ൽ കോ​ണ​ത്ത് ശ്രീ​മ​ഹാ​ദേ​വീ ന​വ​ഗ്ര​ഹ​ക്ഷേ​ത്ര​ത്തി​ൽ ക​ർ​ക്ക​ട​ക വാ​വു​ബ​ലി​യും പി​തൃ​പൂ​ജ​യും രാ​വി​ലെ ആ​റു​മു​ത​ൽ ന​ട​ക്കും. പ​മ്പാ​ന​ദി​യു​ടെ കൈ​വ​ഴി​യി​ൽ ഭ​ക്ത​ർ​ക്ക് ത​ർ​പ്പ​ണം ന​ട​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക​ട​വും സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മു​ണ്ട​ൻ​കാ​വ് ശ്രീ ​വ​ട​ശേ​രി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​ൻ​കാ​വ് ആ​റാ​ട്ടു​ക​ട​വി​ൽ പി​തൃ ബ​ലി​ത​ർ​പ്പ​ണം ന​ട​ക്കും. പു​ല​ർ​ച്ചെ 4.30 മു​ത​ൽ രാ​വി​ലെ ഒ​ൻ​പ​ത് വ​രെ​യാ​ണ് ത​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​ട​ത്വ: പാ​ണ്ട​ങ്ക​രി കൊ​ച്ചു ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ ക​ര്‍​ക്ക​ടക​വാ​വ് ബ​ലി​ത​ര്‍​പ്പ​ണം ഇ​ന്ന്‌ വെ​ളു​പ്പി​ന് 5.30 മ​ണി മു​ത​ല്‍ ക്ഷേ​ത്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​മ്പും
ആം​ബു​ല​ൻ​സും ഒ​രു​ക്കി

ഹ​രി​പ്പാ​ട്: ഇ​ന്ന് ന​ട​ക്കു​ന്ന ക​ർ​ക്കട​കവാ​വു​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് തൃ​ക്കു​ന്ന​പ്പു​ഴ ക​ട​ൽ​തീ​ര​ത്ത് എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി സു​കൃ​തം ഹ​രി​പ്പാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ എ​യി​ഡ് പോ​യി​ന്‍റും ആം​ബു​ല​ൻ​സ് സ​ർ​വീ​സും ഒ​രു​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ച്ച ക്യാ​മ്പ് ഇ​ന്ന് ബ​ലി​ത​ർ​പ്പ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ തു​ട​രും. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഹ​രി​പ്പാ​ട് ചാ​പ്റ്റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.

തീ​ര​ത്തെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ആ​യു​ർ​വേ​ദ പ​രി​ശോ​ധ​ന​യും മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ആം​ബു​ല​ൻ​സ് സ​ർ​വീ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up